Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : International Nurses Day

Idukki

അ​ന്താ​രാ​ഷ്‌ട്ര ന​ഴ്‌​സ​സ് ദി​ന വാ​രാ​ച​ര​ണം സ​മാ​പി​ച്ചു

ഇ​ടു​ക്കി: അ​ന്താ​രാ​ഷ്‌ട്ര ന​ഴ്‌​സ​സ് ദി​ന​ വാ​രാ​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ചെ​റു​തോ​ണി ടൗ​ണ്‍ ഹാ​ളി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​ഴ്‌​സ​സ് ദി​ന സ​ന്ദേ​ശ​റാ​ലി​യു​ടെ ഫ്ലാഗ് ഓ​ഫ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം.​ സാ​ബു മാ​ത്യു നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ന​ഴ്‌​സിം​ഗ് ഓ​ഫീ​സ​ര്‍ ജോ​സി ഫ്രാ​ന്‍​സി​സ് പ​താ​ക ഉ​യ​ര്‍​ത്തി. ഗ​വ.​ ന​ഴ്‌​സിം​ഗ് കോ​ളജ് പ്രി​ന്‍​സി​പ്പ​ല്‍ ജി​ജി ജോ​ണ്‍ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു.

ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​സു​രേ​ഷ് വ​ര്‍​ഗീ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ഴ​ത്തോ​പ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ന്‍​സി തോ​മ​സ്, ജി​ല്ലാ ആ​ര്‍​സി​എ​ച്ച് ഓ​ഫീ​സ​ര്‍ ഡോ. ​ഹ​രി​പ്ര​സാ​ദ്, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​ടി.​ഒ.​ ന​വാ​സ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
റാ​ലി​യി​ല്‍ ഗ​വ.​ സെ​ക്ട​റി​ല്‍നി​ന്നു ഗ​വ.​ ന​ഴ്‌​സിംഗ് ഓ​ഫീ​സേ​ഴ്‌​സ് ഇ​ടു​ക്കി ഒ​ന്നാം സ്ഥാ​ന​വും ജെ​പി​എ​ച്ച്എ​ന്‍ ര​ണ്ടാം​സ്ഥാ​ന​വും എം​എ​ല്‍​എ​സ്പി മൂ​ന്നാം​ സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

സ്വ​കാ​ര്യമേ​ഖ​ല​യി​ല്‍നി​ന്നു തൊ​ടു​പു​ഴ കോ-​ഓ​പ്പ​റേ​റ്റീ​വ് ന​ഴ്‌​സിം​ഗ് സ്‌​കൂ​ള്‍ ഒ​ന്നാം​സ്ഥാ​ന​വും അ​ടി​മാ​ലി മൗ​ണ്ട്സ്റ്റാ​ര്‍ സ്‌​കൂ​ള്‍ ഓ​ഫ് ന​ഴ്‌​സിം​ഗ് ര​ണ്ടാം സ്ഥാ​ന​വും ക​ട്ട​പ്പ​ന സെ​ന്‍റ് ജോ​ണ്‍​സ് കോ​ള​ജ് ഓ​ഫ് ന​ഴ്‌​സിം​ഗ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. വി​ജ​യി​ക​ള്‍​ക്ക് എം​പി ട്രോ​ഫി സ​മ്മാ​നി​ച്ചു. ആ​രോ​ഗ്യ​രം​ഗ​ത്ത് മി​ക​ച്ച സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കി​യ​വ​രെ​യും ച​ട​ങ്ങി​ല്‍ ആ​ദ​രി​ച്ചു. ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ ഫ്ലാഷ് മോ​ബും അ​വ​ത​രി​പ്പി​ച്ചു.

Latest News

Corehub Up